തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിൽ സംയുക്ത വാർഷികം നടത്തി
1573133
Saturday, July 5, 2025 5:32 AM IST
തേഞ്ഞിപ്പലം: മാർതോമാ ശ്ലീഹായുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിൽ കുടുംബ കൂട്ടായ്മ, സണ്‍ഡേ സ്കൂൾ എന്നിവയുടെ സംയുക്ത വാർഷികം ആഘോഷിച്ചു. കണ്ണൂർ കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിലെ പ്രഫസറായ ഫാ. ജോസ് കൂടപ്പുഴ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ഏബ്രഹാം സ്രാന്പിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുടുംബ കൂട്ടായ്മ ഏകോപന സമിതി പ്രസിഡന്റ് റോയിച്ചൻ ഡൊമിനിക് മുണ്ടയ്ക്കൽ, ഇടവക ട്രസ്റ്റി സാബിൻ ഉറുന്പിൽ, സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് വാരന്പേൽ എന്നിവർ പ്രസംഗിച്ചു.
സണ്‍ഡേ സ്കൂളിന്റെയും വിവിധ കുടുംബ യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ കലാപരിപാടികൾ, സംഘഗാനം, നിശ്ചല ദൃശ്യാവിഷ്കാരം, മ്യൂസിക്കൽ ഡ്രാമ, നിഴൽ നാടകം, സ്കിറ്റ് എന്നിവ അരങ്ങേറി. സീറോ മലബാർസഭാ ഗാനം ആലപിച്ച് ആഘോഷ പരിപാടികൾ സമാപിച്ചു. കലാപരിപാടികൾക്കു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.