നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷൻ തുറന്നു
1573134
Saturday, July 5, 2025 5:32 AM IST
നിലന്പൂർ: വിജ്ഞാന കേരളം ജനകീയ കാന്പയിന്റെ ഭാഗമായി നിലന്പൂർ ബ്ലോക്കിലെ ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കുവാൻവേണ്ട സേവനങ്ങളും സൗകര്യങ്ങളും നൽകുന്നതിനായി വിജ്ഞാന സേവന സൗഹൃദ ഇടമായി നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ജോബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. നിലന്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുന്പടി, പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മയിൽ,
ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ സജ്ന അബ്ദുറഹ്മാൻ, റഷീദ് വാളപ്ര, സൂസമ്മ മത്തായി. ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. സുരേഷ്, സോമൻ പാർളി, മറിയാമ്മ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.