ലഹരി വിരുദ്ധ വാരാചരണം സംഘടിപ്പിച്ചു
1573140
Saturday, July 5, 2025 5:36 AM IST
എടക്കര: ലഹരിക്കെതിരേ അണിനിരക്കാം എന്ന സന്ദേശമുയർത്തി മണിമൂളി ക്രൈസ്റ്റ് കിംഗ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ വാരാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമയി ദീപശിഖാ പ്രയാണം, കുട്ടികളുടെ കൂട്ടയോട്ടം, ഫ്ളാഷ് മോബ്, ലഹരിക്കെതിരേ കൈ പതിപ്പിക്കൽ എന്നിവ സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ് മാസ്റ്റർ സജി ആന്റണി ബോധവത്കരണ ക്ലാസെടുത്തു. അധ്യാപിക അല ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
ലഹരി വിരുദ്ധ ക്ലബിലെ അംഗങ്ങൾ നട്ടുവളർത്തിയ ചെടിത്തൈകളാണ് വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായവർക്ക് നൽകിയത്. ലഹരി വിരുദ്ധ ക്ലബ് കണ്‍വീനർമാരായ ലിൻഡ ലൂയിസ്, അമല മരിയ, അല ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.