ലിറ്റിൽ ഫ്ളവർ സ്കൂളിൽ ആര്യാടൻ ഷൗക്കത്തിന് സ്വീകരണം
1573142
Saturday, July 5, 2025 5:36 AM IST
നിലന്പൂർ: സാർവത്രിക വിദ്യാഭ്യാസ വളർച്ചക്ക് ആക്കം കൂട്ടിയത് ക്രൈസ്തവ സഭകളാണെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. പള്ളികൾക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ച ക്രൈസ്തവ സഭകളാണ് സംസ്ഥാനത്ത് സാർവത്രിക വിദ്യാഭ്യാസ വളർച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.
അക്ഷരങ്ങൾ അറിവ് മാത്രമല്ല അതിജീവനത്തിന് ആയുധം കൂടിയാണെന്ന് നിലന്പൂർ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് സ്കൂളിൽ നൽകിയ സ്വീകരണത്തിൽ ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു. സ്കൂൾ പാർലമെന്റിന്റെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു. മാനേജർ ഫാ. ഡോ.സെബാസ്റ്റ്യൻ പുത്തേൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പി.വൈ. പോളച്ചൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജിബിൻ വട്ടുകുളത്തിൽ, ഷെറി ജോർജ്, സോണി ആന്റണി, ലാലിച്ചൻ തോമസ്, ഡെയ്സി ചാക്കോ, ഫ്രാൻസിസ് അന്പലത്തിങ്കൽ, ജെയിംസ് മുഞ്ഞനാട്ട്, സ്കൂൾ ലീഡർ അലൻ കൃഷ്ണ, റിയ മരിയ ജോണ്, ഐലിൻ മുഹമ്മദ് ഫൈഹ എന്നിവർ പ്രസംഗിച്ചു.