മ​ല​പ്പു​റം: 2022 മു​ത​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​ര​മെ​ടു​ത്ത കേ​സു​ക​ളി​ലെ തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി​ക​ളി​ൽ നി​ന്ന് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സി​ന് തി​രി​കെ ന​ൽ​കി​യ​തു​മാ​യ മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ ക​ഞ്ചാ​വ്, എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ൽ തു​ട​ങ്ങി​യ​വ ജി​ല്ലാ പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ട​റി​ൽ വ​ച്ച് ന​ശി​പ്പി​ച്ചു.

ജി​ല്ലാ ഡ്ര​ഗ് ഡി​സ്പോ​സ​ൽ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നപ്ര​കാ​രം ജി​ല്ലാ പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ട​റി​ലെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ച 51 കേ​സു​ക​ളു​ടെ തൊ​ണ്ടി​മു ത​ലു​ക​ളാ​യ 154.85 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 689 ഗ്രാം ​എം​ഡി​എം​എ, 1.030 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ൽ,

122 ക​ഞ്ചാ​വ് ബീ​ഡി എ​ന്നി​വ​യാ​ണ് എ​സ്പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡി​വൈ​എ​സ്പി​മാ​രാ​യ എ​ൻ.​ഒ. സി​ബി, (നാ​ർ​ക്കോ​ട്ടി​ക് സെ​ൽ) പി. ​അ​ബ്ദു​ൾ​ബ​ഷീ​ർ, (ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച്), വി. ​ജ​യ​ച​ന്ദ്ര​ൻ (ജി​ല്ലാ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ശി​പ്പി​ച്ച​ത്.