ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1573552
Sunday, July 6, 2025 11:16 PM IST
നിലന്പൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അകന്പാടം എസ്സി നഗറിലെ കറത്തോടൻ രാധാകൃഷ്ണന്റെ മകൻ യദുകൃഷ്ണൻ (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക്് 12.15 ഓടെ മണ്ണുപ്പാടം- മഹാഗണി വളവിലാണ് അപകടം. ഉടൻ നിലന്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മഹാഗണി വളവ് മുന്പും അപകട മരണങ്ങൾ ഉണ്ടായ സ്ഥലമാണ്. മുന്നറിയിപ്പ് ബോർഡ് പോലും പൊതുമരാമത്ത് വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടില്ല. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് കളക്കുന്ന് പൊതുശ്മശാനത്തിൽ. മാതാവ്. രഞ്ജിനി. സഹോദരങ്ങൾ: മീരാകൃഷ്ണൻ. ഹീരാ കൃഷ്ണൻ.