ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി
1573757
Monday, July 7, 2025 5:28 AM IST
എടക്കര: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുവജന പ്രസ്ഥാനം സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ എടക്കരയിൽ സ്വീകരണം നൽകി. എടക്കര ഇന്ദിരാഗാന്ധി ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണ സമ്മേളനം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഓർത്തഡോക്സ് യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകി. മലബാർ ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എൻ.എം ജോർജ് അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റനും യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റുമായ ഫാ. വിജു ഏലിയാസ്, ട്രഷറർ രഞ്ജു എം. ജോയ്, കൃപ ഡി അഡിക്ഷൻ സെന്റർ ഡയറക്ടർ ഫാ. പോൾ വർഗീസ്, ലഹരി വിരുദ്ധ സമിതി വൈസ് പ്രസിഡന്റ് ഫാ. മാത്യൂസ് വട്ടിയാനിക്കൽ,
ഒസിവൈഎം നിലന്പൂർ പ്രസിഡന്റ് ഫാ. ഷാബിൻ രാജു, എക്സൈസ് ഇൻസ്പെക്ടർ റെജി തോമസ്, ജോഷി ജോസ് എന്നിവർ പ്രസംഗിച്ചു. ഒസിവൈഎം നെല്ലിപ്പൊയിൽ ടീം അവതരിപ്പിച്ച തെരുവ് നാടകവും ചുങ്കത്തറ ടീമിന്റെ ഫ്ളാഷ് മോബും അരങ്ങേറി.