കെഎസ്എസ്പിയു കീഴാറ്റൂർ യൂണിറ്റ് കണ്വൻഷൻ നടത്തി
1573752
Monday, July 7, 2025 5:28 AM IST
ആക്കപ്പറന്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കഐസ്എസ്പിയു) കീഴാറ്റൂർ യൂണിറ്റ് കണ്വൻഷൻ ആക്കപ്പറന്പ് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടത്തി. കഐസ്എസ്പിയു ജില്ലാ പ്രസിഡന്റ് എൽ.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വാർഷിക സമ്മേളന തീരുമാനങ്ങളും പ്രമേയങ്ങളും വിശദീകരിച്ചു.
പെൻഷൻ വ്യവസ്ഥ അട്ടിമറിക്കുന്ന വിധം കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച ഫിനാൻസ് ഭേദഗതി നിയമം പിൻവലിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും കേന്ദ്രം കേരളത്തോട് കാട്ടുന്ന സാന്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി നടത്തുന്ന ജിഎസ്ടി ജില്ലാ ഓഫീസിലേക്കുള്ള മാർച്ചും ധർണയും വിജയിപ്പിക്കണമെന്നും പ്രസിഡന്റ് ആഹ്വാനം ചെയ്തു.
ഒന്‍പതിന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യൂണിറ്റ് പ്രസിഡന്റ് ഇ. ജനാർദനൻ അധ്യക്ഷനായിരുന്നു. കണ്‍വൻഷനിൽ നവാഗതരായ എട്ടു പേരെ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ പരിചയപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് കിഴാറ്റൂർ അനിയൻ, പി.ജി. നാഥ്, കെ.എം. വിജയകുമാർ, കെ. നാരായണൻ പി.കെ. മുഹമ്മദ്, സി. സുലോചന, സി.പി. രാംമോഹൻ, കെ.പി. രാജൻ, എസ്. സുദർശൻ, വി. ബാലകൃഷ്ണൻ, കെ.എൽ. പത്മാക്ഷി, വി.ആർ. ജ്യോതി, ജ്യോതിർമയി, ഉഷാദേവി, സെക്രട്ടറി നല്ലൂർ രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി യു. സന്തോഷ് എന്നിവർ പ്രസംഗിച്ചു.