ഡിഎഫ്ഒ പി. ധനേഷ് കുമാർ ചുമതലയേറ്റു
1574091
Tuesday, July 8, 2025 7:47 AM IST
നിലന്പൂർ: നിലന്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്ഒ ആയി പി. ധനേഷ് കുമാർ ചുമതലയേറ്റു. മുൻ ഡിഎഫ്ഒ പി. കാർത്തിക് എറണാകുളത്തേക്ക് മാറിയതിന് പകരമായാണ് ധനേഷ് കുമാർ ഇന്നലെചുമതലയേറ്റത്. കോഴിക്കോട് വനം ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ആയി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയാണ്. മികച്ച വനപാലകനുള്ള സംസ്ഥാന സർക്കാരിന്റെ സ്വർണ മെഡൽ നേടിയിട്ടുണ്ട്.