കേരള കോണ്ഗ്രസ്-എം അനുമോദിച്ചു
1574098
Tuesday, July 8, 2025 7:47 AM IST
കരുവാരകുണ്ട്: കേരള കോണ്ഗ്രസ്-എം വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേരള കോണ്ഗ്രസ് പ്രവർത്തകരുടെ മക്കളെ അനുമോദിച്ചു. അനീറ്റ ഷാജി, അലോയ്സ് കെ.അനീഷ്, ഇസാബെൽ കെ.അജീഷ് എന്നിവരെയാണ് മെമന്റോയും കാഷ് പ്രൈസും നൽകി അനുമോദിച്ചത്.
കരുവാരകുണ്ടിൽ നടന്ന അനുമോദന സമ്മേളനം വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ തേക്കുംതോട്ടം ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് മണ്ഡലം പ്രസിഡന്റ് കെ.യു. തോമസ് അധ്യക്ഷത വഹിച്ചു. ജോസ് ഉള്ളാട്ടിൽ, ബേബി കല്ലിടുക്കി, അജേഷ് ചോക്കാട്, ജോണി ഉപ്പുമാക്കാൻ, പയസ് ജോണ് തുടങ്ങിയവർ പ്രസംഗിച്ചു.