വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
1574094
Tuesday, July 8, 2025 7:47 AM IST
താഴെക്കോട്: എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ നൂറ്റന്‍പതിലേറെ വിദ്യാർഥികൾക്ക് താഴെക്കോട് സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.
വിതരണോദ്ഘാടനംനജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.കെ. സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രഡിഡന്റ് എ.കെ. നാസർ, മെന്പർ വി. മുസ്തഫ, ഓങ്ങല്ലൂർ ഹമീദ്, എം.ടി. അഫ്സൽ, പി. പത്മനാഭൻ, കെ.കെ. ഉമ്മർ ഫാറൂഖ്, എൻ. ബഷീർ, ടി.വി. ഉണ്ണികൃഷ്ണൻ, കെ. ശങ്കുണ്ണി, കെ. ജുമൈല, എം.ടി. നഫീസ, എം. അനീസ്, വി. ഐശ്വര്യ, ഒ. മൈമൂന, മുഹമ്മദ് അൻവർ, ബാങ്ക് മുൻ പ്രസിഡന്റും ഡയറക്ടറുമായ എൻ. ഹംസ, പുലിക്കട മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.