അനർഹരിൽ നിന്ന് മുൻഗണന റേഷൻ കാർഡ് പിടിച്ചെടുത്തു
1574297
Wednesday, July 9, 2025 5:37 AM IST
മഞ്ചേരി: അനർഹമായി ഉപയോഗിച്ച് വരുന്ന മുൻഗണാ റേഷൻ കാർഡുകൾ കണ്ടെത്തി പിടികൂടി. ഏറനാട് താലൂക്കിലെ എടവണ്ണ പഞ്ചായത്തിലെ നീലിയംപാടം, ചൂനിയോട്, മൈലോങ്ങര എന്നീ പ്രദേശങ്ങളിൽ ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധനയിലാണ് അനർഹരിൽ നിന്ന് കാർഡുകൾ പിടികൂടിയത്.
1000 സ്ക്വയർ ഫീറ്റിൽ കൂടുതൽ വീടും നാലു ചക്രവാഹനവും സ്വന്തമായുള്ള 12 കുടുംബങ്ങളിൽ നിന്നാണ് മുൻഗണനാ കാർഡുകൾ കണ്ടെത്തിയത്.
പിടിക്കപ്പെട്ട റേഷൻ കാർഡുടമകൾ അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ തുക ഈടാക്കി ഇത്തരം കാർഡുകൾ തരം മാറ്റി നൽകുമെന്നും വരും ദിവസങ്ങളിൽ താലൂക്കിലെ എല്ലാ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസർ എ.പി. ഫക്രുദ്ദീൻ അലി അറിയിച്ചു.
പരിശോധനയിൽ റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ.പി. അബ്ദുൽ നാസർ, രാജേഷ് അയനികുത്ത്, പി. പ്രദീപ്. വിപിൻരാജ് എന്നിവർ പങ്കെടുത്തു.