വായനപക്ഷാചരണ സമാപനം
1574302
Wednesday, July 9, 2025 5:37 AM IST
കീഴാറ്റൂർ: കീഴാറ്റൂർ പൂന്താനം സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം കീഴാറ്റൂർ അനിയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.വികാസ് ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ്് പാറമ്മൽ കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. കെ.എം.ദാസ്, ജോമി ജോർജ്, കെ.അശോക്കുമാർ എന്നിവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്ക് ലൈബ്രറി കൗണ്‍സിൽ വായന പക്ഷാചരണത്തിന്റെ സമാപനവും ഐ.വി. ദാസ് അനുസ്മരണവും എൻജിഒ ഹാളിൽ സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം കെ.പി.രമണൻ ഉദ്ഘാടനം ചെയ്തു.
വേണു പാലൂർ അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് വി.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. വാസുദേവൻ, കെ.മൊയ്തുട്ടി, അനിയൻ പുളിക്കീഴ്, എം.പി. രാജൻ, കെ.ടി. അലി അസ്കർ, സി.ശശികുമാർ, കെ.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.