സെ​മി​നാ​ർ സംഘടിപ്പിച്ചു
Thursday, October 17, 2019 11:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്താ​രാ​ഷ്ട്ര​പെ​ണ്‍​കു​ഞ്ഞു ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു അ​ങ്ങാ​ടി​പ്പു​റം ത​ര​ക​ൻ ഹൈ​സ്കൂ​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഗൈ​ന​ക്കോ​ള​ജി ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യും ല​യ​ണ്‍​സ് ക്ല​ബ്, മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സും സം​യു​ക്ത​മാ​യി സ്ത്രീ ​സു​ര​ക്ഷാ സ്വ​യം പ്ര​തി​രോ​ധ​വി​ദ്യാ​പ​രി​ശീ​ല​ന​സെ​മി​നാ​ർ ന​ട​ത്തി. ഡോ.​കൊ​ച്ചു എ​സ്.​ര​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഡോ.​നി​ലാ​ർ മു​ഹ​മ്മ​ദ്, ഡോ.​ന​യ​ൻ​താ​ര, ഡോ.​മും​താ​സ്, ഡോ.​അ​ശ്വ​തി ഗോ​വി​ന്ദ്, ഡോ.​ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.