സൈ​നി​ക നീ​ക്കം ചോ​ര്‍​ത്തി; അ​ന്വേ​ഷ​ണം എ​ത്തി​യ​ത് കോ​ഴി​ക്കോ​ട്
Saturday, July 24, 2021 1:04 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: സൈ​നി​ക​നീ​ക്കം ചോ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് മി​ലി​ട്ടറി ഇ​ന്‍റ​ലി​ജ​ന്‍​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​മാ​ന്ത​ര​ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ആ​ദ്യം ബം​ഗ​ളൂ​രു​വി​ലെ എ​ക്‌​സ്‌​ചേ​ഞ്ചാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. ഈ ​കേ​സി​ലെ പ്ര​തി​ക​ളി​ല്‍നി​ന്നും മ​റ്റും ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ (ഐ​ബി) കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലും വേ​രു​ക​ളു​ള്ള​താ​യി അ​റി​ഞ്ഞ​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ നി​രീ​ക്ഷി​ച്ച​തി​ല്‍ നി​ന്നും ബം​ഗ​ളൂ​രു​വി​ലെ പ്ര​തി​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച ചി​ല സൂ​ച​ന​ക​ള്‍ പ്ര​കാ​ര​വും ഐ​ബി കോ​ഴി​ക്കോ​ട് ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ഴി​ക്കോ​ട്ടെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ക​ണ്ടെ​ത്തി​യ​ത്.
പ്ര​തി​രോ​ധ സേ​ന​യു​ടെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന വ്യാ​ജേ​ന സി​ലി​ഗു​ഡി​യി​ലെ ക​ര​സേ​ന​യു​ടെ ഹെ​ല്‍​പ് ഡെസ്‌​കി​ലേ​ക്ക് വി​ളി​ച്ച കോ​ളു​ക​ളി​ല്‍ നി​ന്നാ​ണ് അ​ന്വേ​ഷ​ണം കോ​ഴി​ക്കോ​ടുവ​രെ എ​ത്തി​യ​ത്. ഹെല്‍​പ് ഡെസ്‌​കി​ലേ​ക്കുവ​ന്ന കോ​ളു​ക​ളി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​രോ​ധ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രി​ച്ചു​ള്ള സൈ​നി​ക​രു​ടെ ചോ​ദ്യ​ത്തി​ന് വി​ളി​ച്ച​യാ​ള്‍​ക്ക് മു​റ​പ​ടി ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ​യാ​ണ് മി​ലി​ട്ടറി ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ലോ​ക്ക​ല്‍​കോ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കോ​ളു​ക​ള്‍ എ​ത്തി​യ​ത്. ഇ​വ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​യി.
അ​ന്വേ​ഷ​ണ​ത്തി​നി​ടെ മി​ലി​റ്റ​റി മൂ​വ്മെ​ന്‍റ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സി​ലേ​ക്കും (എം​സി​ഒ), പ്രി​ന്‍​സി​പ്പ​ല്‍ ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് ഡി​ഫ​ന്‍​സ് അ​ക്കൗ​ണ്ടി​ലേ​ക്കും (പി​സി​ഡി​എ) ചി​ല വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി ഇ​തു​പോ​ലെ ചി​ല കോ​ളു​ക​ള്‍ എ​ത്തി​യി​രു​ന്നാ​യി വി​വ​രം ല​ഭി​ച്ചു. ഇ​ന്ത്യ​യി​ലെ സൈ​നി​ക ക്യാ​മ്പു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പാ​കി​സ്ഥാ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​വ​രു​ന്ന സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍നി​ന്നാ​ണ് ഫോ​ണ്‍​കോ​ളു​ക​ള്‍ എ​ത്തി​യ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. സി​മ്മു​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​ല്‍നി​ന്ന് ചി​ല സൂ​ച​ന​ക​ള്‍ മി​ലി​റ്റ​റി ഇ​ന്‍റലി​ജ​ന്‍​സി​ന് ല​ഭി​ക്കു​ക​യും ഇ​വ​ര്‍ എ​ടി​സി മു​ഖേ​ന പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ബ്രാ​ഹി​മി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ത്തിവ​രു​ന്ന എ​ക്സ്ചേ​ഞ്ച് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ജൂ​ണ്‍ ഒ​ന്നി​നാ​ണ് കോ​ഴി​ക്കോ​ട്ടെ സ​മാ​ന്ത​ര​ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് പി​ടി​കൂ​ടി​യ​ത്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണം സി-​ബ്രാ​ഞ്ചി​ന് കൈ​മാ​റാ​ന്‍ കോ​ഴി​ക്കോ​ട് ഡി​സി​പി സ​പ്നി​ല്‍ മ​ഹാ​ജ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു വ​ര്‍​ഷം മു​മ്പ് സ​മാ​ന​മാ​യ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സു​കാ​രെ ഉ​ള്‍​പ്പെ​ടു​ത്തി അ​സി.​ക​മ്മീ​ഷ​ണ​ര്‍ ടി.​പി.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു.
കേ​ര​ള​മു​ള്‍​പ്പെ​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചു​ക​ള്‍ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​രും സ​ര്‍​ക്കാ​റി​ന് ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തു​ക​യും തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​തി​രി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​കേ​സി​ലെ രാ​ജ്യ​സു​ര​ക്ഷ സം​ബ​ന്ധി​ച്ചും മ​റ്റു​മു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ സ​ഹി​തം നേ​ര​ത്തെ കേ​സ​ന്വേ​ഷി​ച്ച​വ​രും അ​സി.​ക​മ്മീ​ഷ​ണ​റും മ​ന​സി​ലാ​ക്കി. തു​ട​ര്‍​ന്ന് തീ​വ്ര​വാ​ദ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സാ​ധ്യ​ത​ക​ള്‍ മു​ന്‍​നി​ര്‍​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും എ​ടി​സി​യു​ടെ സ​ഹാ​യം തേ​ടു​ക​യു​മാ​യി​രു​ന്നു.
സി-​ബ്രാ​ഞ്ച് എ​സ്ഐ എ.​ആ​ര്‍. സ​ത്യ​ന്‍, വി.​ബി.​ഷാ​ജി, എ​എ​സ്ഐ രാ​ജേ​ഷ്, സി​പി​ഒ റി​ജേ​ഷ് പ്ര​മോ​ദ്, രൂ​പേ​ഷ്, ജി​ജു എ​സ് ബാ​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം കോ​വി​ഡ് ഭീ​തി​യി​ല്‍ പോ​ലും ബം​ഗ​ളു​രു​വി​ലേ​ക്ക് തി​രി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച തി​രി​ച്ച സം​ഘം തി​ങ്ക​ളാ​ഴ്ച് എ​ടി​സി​യ്ക്കു മു​ന്നി​ലെ​ത്തു​ക​യും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. കോ​ഴി​ക്കോ​ട്ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ജു​റൈ​സി​ല്‍നി​ന്ന് ല​ഭി​ച്ച ചി​ല തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബെം​ഗ​ളൂ​രു​വി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി സ​ഞ്ച​രി​ച്ച് പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. ഇ​തി​ല്‍നി​ന്ന് എ​ടി​സി പി​ടി​കൂ​ടി​യ ഇ​ബ്രാ​ഹി​മി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.