കെ.​കെ. ശൈ​ല​ജ​യ്ക്ക് ച​ക്കി​ട്ട​പാ​റ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Friday, March 29, 2024 4:28 AM IST
ച​ക്കി​ട്ട​പാ​റ: വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യ്ക്ക് ച​ക്കി​ട്ട​പാ​റ​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം. പേ​രാ​മ്പ്ര മ​ണ്ഡ​ലം ത​ല പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ശൈ​ല​ജ ച​ക്കി​ട്ട​പാ​റ​യി​ലെ​ത്തി​യ​ത്. നൂ​റ് ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നു ഘോ​ഷ​യാ​ത്ര​യാ​യി അ​വ​രെ സ്വീ​ക​രി​ച്ചു ആ​ന​യി​ച്ചു.

ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ഷീ​ജ ശ​ശി സ്ഥാ​നാ​ർ​ഥി​യെ വേ​ദി​യി​ൽ ചു​വ​പ്പ് ഷാ​ള​ണി​യി​ച്ചു. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ ച​ക്കി​ട്ട​പാ​റ മേ​ഖ​ല​യി​ൽ വ​ന്നി​രി​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ വി​ശ​ദീ​ക​രി​ച്ചു. വി​ക​സ​ന​ത്തെ സ​ഹാ​യി​ക്കു​ന്ന എം​പി കൂ​ടെ ഉ​ണ്ടാ​യാ​ൽ വ​യ​നാ​ട് ബ​ദ​ൽ റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി ഓ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ഹ​നീ​ഫ, എം. ​കു​ഞ്ഞ​മ്മ​ദ്, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, എ​ൻ.​പി. ബാ​ബു, കെ. ​സു​നി​ൽ, എ​ൻ.​കെ. വ​ത്സ​ൻ, കെ.​കെ. ഭാ​സ്ക​ര​ൻ, എ​സ്.​കെ. സ​ജീ​ഷ്, ജോ​സ​ഫ് അ​മ്പാ​ട്ട്, ബി​ജു ചെ​റു​വ​ത്തൂ​ർ, ടോ​മി അ​മ്പാ​ട്ട്, സി.​ഡി. പ്ര​കാ​ശ്, എ.​ജി. ഭാ​സ്ക​ര​ൻ,

പി.​പി. ര​ഘു​നാ​ഥ്, എ.​ജി. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട്ടി​ലും സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. പി.​സി. സു​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.