അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ട്; 3,444 പേർ വോട്ട് ചെയ്തു
1418480
Wednesday, April 24, 2024 5:32 AM IST
കോഴിക്കോട്: മൂന്ന് ദിവസങ്ങളിലായി നടന്ന അവശ്യ സര്‍വീസ് വിഭാഗക്കാരുടെ തപാല്‍ വോട്ടിൽ ജില്ലയിലെ ഇരു ലോക്സഭാ മണ്ഡലങ്ങളിലുമായി ആകെ വോട്ട് ചെയ്തത് 3,444 പേർ. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ 1814 പേരും വടകര മണ്ഡലത്തിൽ (കൂത്തുപറമ്പ്, തലശേരി ഉൾപ്പെടെ) 1630 പേരുമാണ് വോട്ട് ചെയ്തത്. 20, 21, 22 തീയതികളിലായാണ് ഈ വിഭാഗക്കാരുടെ തപാൽവോട്ട് നടന്നത്.
ആദ്യദിനത്തിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ 328 പേരും വടകര മണ്ഡലത്തിൽ 320 പേരും വോട്ട് രേഖപ്പെടുത്തി. 21, 22 തിയതികളിൽ കോഴിക്കോട് യഥാക്രമം 569, 917 പേരും വടകരയിൽ 635, 675 പേരും വോട്ട് രേഖപ്പെടുത്തി.
പോലീസ്, അഗ്നിശമന വിഭാഗം, ജയില്‍, എക്സൈസ്, മില്‍മ, കെഎസ്ഇബി, ജല അഥോറിറ്റി, കെ എസ്ആര്ടിസി, ട്രഷറി സര്‍വീസ്, ആരോഗ്യ വകുപ്പ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള് ഇന്ത്യ റേഡിയോ,
ദൂരദര്ശന്, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്‍ഡ് ടെലിഗ്രാഫ് എന്നിവയിലെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെയും ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവർക്കാണ് അവശ്യ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ട് സൗകര്യം നൽകിയത്.