തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം: ഡിസിസി
1592094
Tuesday, September 16, 2025 7:32 AM IST
കോഴിക്കോട്: ഭരണ സംവിധാനം ഉപയോഗിച്ച് തദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൃത്രിമ വിജയം ഉണ്ടാക്കാനുള്ള ശ്രമം സിപിഎം നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍ കുമാര്‍ ആരോപിച്ചു.
ജീവനക്കാര്‍ നിയമ വിരുദ്ധ നടപടിക്ക് കൂട്ടുനിന്നാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദേഹം മുന്നറിയിപ്പ് നല്കി. തിരുവള്ളൂര്‍ ഗ്രാമഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വാര്‍ഡു വിഭജനം മുതല്‍ വോട്ടര്‍പട്ടിക ക്രമീകരണത്തില്‍ വരെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അതിര്‍ത്തി പാലിക്കാതെ വീടുകള്‍ ഉള്‍പ്പെടുത്തുക, വിചാരണക്ക് ഹാജരായ ഭിന്നശേഷിക്കാരുടെയും നാളിതു വരെ വിദേശത്തു പോകാത്തവരുടേയും ഉള്‍പ്പെടെ വോട്ടുകള്‍ ഒഴിവാക്കുക, ഒരു വീട്ടിലെ അംഗങ്ങളെ രണ്ടു വാര്‍ഡുകളിലായി വിന്യസിക്കുക.
ഇങ്ങനെ ഒട്ടേറെ പ്രകടമായ ക്രമക്കേടുകള്‍ തിരുവള്ളൂരില്‍ തന്നെ നടന്നിട്ടുണ്ടെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു. ചെയര്മാന് ആര്. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുറഹ്മാന് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം ചെയര്മാന് അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, കണ്‍വീനര്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പാലൂന്നി മൊയ്തു, പി.സി ഷീബ, പി.സി ഹാജറ, ഡി. പ്രജീഷ്, ബവിത്ത് മലോല്‍, സി.പി.വിശ്വന്, ചുണ്ടയില്‍ മൊയ്തുഹാജി, കണ്ണോത്ത് സൂപ്പിഹാജി, എഫ്.എം മുനീര്‍, പി.കെ.കൃഷ്ണന്, പി.അബ്ദുറഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.
സബിത മണക്കുനി, കിണറുള്ളതില്‍ കുഞ്ഞമ്മദ്, ഷബീര്‍ കോട്ടപ്പള്ളി, നിഷില കോരപ്പാണ്ടി, കെ.വി ഷഹനാസ്, സി.കെ സൂപ്പി, ബവിത പഷ്ണക്കുഴി, വി.കെ. ഇസ്ഹാഖ്, അജയ് കൃഷ്ണ, കെ.സി. നബീല, ശ്രീജ തറവട്ടം, സി.വി ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.