സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി
1591791
Monday, September 15, 2025 5:18 AM IST
കുറ്റ്യാടി: കെപിഎസ്ടിഎ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരം ശ്രദ്ധേയമായി. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.
വിദ്യാർഥികളിൽ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ചും സമര നായകരെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. കെപിഎസ്ടിഎ സംസ്ഥാന അക്കാദമിക് സെൽ കൺവീനർ മനോജ് കൈവേലി ഉദ്ഘാടനം ചെയ്തു.
ഉപജില്ല പ്രസിഡന്റ് ജി.കെ. വരുൺ കുമാർ അധ്യക്ഷനായി. പി.പി. ദിനേശൻ, ടി.വി. രാഹുൽ, ഇ. ഉഷ, ഹാരിസ് വടക്കയിൽ, സുധീർ അരൂർ, സി.എസ്. ആതിര, വി.കെ. അശ്വിൻ തുടങ്ങിയവർ പ്രസംഗിച്ചു.