എംഡിഎംഎയുമായി പിടിയിൽ
1591788
Monday, September 15, 2025 5:15 AM IST
കൊയിലാണ്ടി: ബുള്ളറ്റിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. അത്തോളി മേക്കോത്ത് ഹാരിസി (28) നെ യാണ് പിടികൂടിയത്.
തിരുവങ്ങൂർ കുനിയിൽ കടവ് പാലത്തിനു സമീപം കഴിഞ്ഞ ദിവസം രാത്രി നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ സഞ്ചരിച്ച ബുള്ളറ്റിൽ നിന്നും 4.41 ഗ്രാം എംഡിഎംഎ പിടികൂടിയത്.
എസ്ഐമാരായ ആർ.സി. ബിജു, കെ.പി. ഗിരീഷ്, എഎസ്ഐ റെക്കീബ്, അനീഷ് മടോളി, ഗംഗേഷ്, സ്ക്വാഡ് അംഗങ്ങളായ അതുൽ, ശ്യാം എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.