ദേശീയപാത വികസനം വഴിയടച്ചു : പനാത്തുതാഴത്തുകാര്ക്ക് മൂന്ന് കിലോമീറ്റര്‍ അധികം ചുറ്റണം
1591527
Sunday, September 14, 2025 4:50 AM IST
കോഴിക്കോട്∙ തൊണ്ടയാട് - മലാപ്പറമ്പ് ദേശീയപാതയിലെ പനാത്തുതാഴം ദേശീയപാത ജംഗ്ഷന് പൂർണമായി അടയ്ക്കാനുള്ള തീരുമാനം നാട്ടുകാര്‍ക്ക് തിരിച്ചടിയാകുന്നു. പ്രദേശവാസികള്‍ക്ക് മാത്രമല്ല ഈ ഭാഗത്തുകൂടി വരുന്നവര്‍ക്കെല്ലാം മൂന്നു കിലോമീറ്റര്‍ അധികം ചുറ്റി വേണം ചേവരമ്പലത്തെത്താന്.
ഒരുപാടു പേര് ദിനം പ്രതി ഇതുവഴി യാത്രചെയ്യുന്നവരാണ്. ദേശീയപാത അടയ്ക്കുന്നതോടെ ഹരിതനഗർ, നേതാജി ജംഗ്ഷന്റെ പടിഞ്ഞാറു ഭാഗം എന്നിവിടങ്ങളിൽനിന്നു ചേവരമ്പലം ഭാഗത്തേക്ക് യാത്ര ചെയ്യണമെങ്കിൽ മൂന്നുകിലോ മീറ്റർ ചുറ്റണം.
നിലവിൽ ഗാന്ധിറോഡ് മുതൽ അശോകപുരം, സരോവരം, കോട്ടൂളി സെൻട്രൽ, പനാത്തുതാഴം, ചേവരമ്പലം വഴി വയനാട് റോഡിനെ ബന്ധിപ്പിക്കുന്ന 15 മീറ്റർ റോഡ് ഉണ്ട്. ഈ റോഡ് പനാത്തുതാഴം ദേശീയപാത ജംഗ്ഷൻ വഴിയാണ് ചേവരമ്പലം ഭാഗത്തേക്ക് പോകുന്നത്. എന്നാൽ ദേശീയപാത അടയ്ക്കുന്നതോടെ മലാപ്പറമ്പ് വഴി മാത്രമേ ചേവരമ്പലത്തേക്ക് പോകാൻ കഴിയൂ.
പനാത്തുതാഴം ജംഗ്ഷനിൽ പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ മേൽപാലമോ എൻഎച്ച്എഐയുടെ നേതൃത്വത്തിൽ ഫുട്ട് ഓവർ ബ്രിഡ്ജോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യംദേശീയപാതയിൽ വെങ്ങളം മുതൽ രാമനാട്ടുകര വരെ കുടിൽതോട്, പനാത്തുതാഴം എന്നിവ ഒഴികെ ഡിവൈഡറുകൾ പൂർണമായും അടച്ചു.
കുടിൽതോട് ഡിവൈഡറിനിടയിലൂടെ വാഹനം പ്രവേശിക്കുന്നത് സ്ഥിരം അപകടം ഉണ്ടായ സാഹചര്യത്തിൽ കുടിൽതോട് ജംഗ്ഷന് കഴിഞ്ഞ ദിവസം അടച്ചു. ഈ ഭാഗത്ത് ബസ് ഉൾപ്പെടെ ദേശീയപാതയിൽ നിർത്തുന്നത് അപകടം വർധിപ്പിക്കുന്നുണ്ട്.
അടുത്ത ആഴ്ച പനാത്തുതാഴം ഭാഗം അടയ്ക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞുകുടിൽതോട് മുതൽ പനാത്തുതാഴം ജംഗ്ഷന് വരെ സർവീസ് റോഡിൽ തോടിനോടു ചേർന്ന ഭാഗം അപകട സാധ്യത ഉണ്ടെന്ന പരാതിയിൽ എൻഎച്ച്എഐ സർവീസ് റോഡിൽ ഇരുമ്പ് കൈവരി സ്ഥാപിച്ചു തുടങ്ങി.