മാതൃവേദി രൂപതാ തല വടംവലി മത്സരം
1591536
Sunday, September 14, 2025 4:50 AM IST
കോടഞ്ചേരി: മാതൃവേദിയുടെ താമരശേരി രൂപതാതല വടംവലി മത്സരം തിരുവമ്പാടി അൽഫോൻസ കോളജിൽ നടത്തി.
മത്സരത്തിൽ നൂറാംതോട് സെന്റ് ജോസഫ്സ് ഇടവകക്ക് ഒന്നാം സ്ഥാനവും, കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ഇടവകക്ക് രണ്ടാം സ്ഥാനം ലഭിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
10001 രൂപയും എവറോളിംഗ് ട്രോഫിയുമാണ് ഒന്നാം സ്ഥാനം, 5001 രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്കും ലഭിച്ചു.