കുരിശുപള്ളി തിരുനാളിന് കൊടിയേറി
1591272
Saturday, September 13, 2025 5:16 AM IST
കോഴിക്കോട്: കോഴിക്കോട് രൂപത സാന്താക്രൂസ് കുരിശുപള്ളിയില്‍ തിരുനാള്‍ ആരംഭിച്ചു. 14നു സമാപിക്കും. കോഴിക്കോട് നഗരമധ്യത്തിലെ അതിപുരാതന തീര്‍ഥാടനകേന്ദ്രമാണിത്. ദേവമാതാ കത്തീഡ്രല്‍ വികാരി ഫാ. ജെറോം ചിങ്ങന്തറ കൊടിയേറ്റ് നിര്‍വഹിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് കരുണകൊന്തയും തുടര്‍ന്ന് 5.30ന് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയും നൊവേനയും ഉണ്ടാകും. കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്മ്മീകതം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
നാളെ വൈകുന്നേരം അഞ്ചിന് കരുണകൊന്ത. 5.30ന് ആഘോഷമായ ദിവ്യബലി, നൊവേന. അതിരൂപത വികാരി ജനറാള്‍ മോണ്‍ ജെന്സണ് പുത്തന്‍വീട്ടില്‍ മുഖ്യകാര്മീകത്വം വഹിക്കുമെന്ന് ഫാ. ജെറോം ചിങ്ങന്തറ, സഹവികാരി ഫാ. ഷിന്റോ ആന്റണി എന്നിവര്‍ അറിയിച്ചു.