എഎപി നിൽപ്പ് സമരം നടത്തി
1591277
Saturday, September 13, 2025 5:16 AM IST
കോടഞ്ചേരി: ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്ന ആവശ്യവുമായി ആം ആദ്മി പ്രവർത്തകർ കോടഞ്ചേരി പോലീസ് സ്റ്റേഷനുമുൻപിൽ നിൽപ്പ് സമരം നടത്തി.
പോലീസുകാർ നിയമം ലംഘിച്ച് പ്രവർത്തിക്കുന്പോൾ അതിനെതിരേ പ്രതികരിക്കാൻ നിയമമില്ലാത്തതുമൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇതിനു മാറ്റം വരണമെങ്കിൽ രാജ്യത്ത് ആന്റി ടോർച്ചർ ലോ ഉണ്ടാകണമെന്നും അതിന് വേണ്ടി എംപിമാരും എംഎൽഎമാരും ശ്രമിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ഏബ്രഹാം വാമറ്റത്തിൽ, ഏലിയാസ് പാടത്തുകാട്ടിൽ, ലിൻസ് ജോർജ്, സിബി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.