വി​ല​ങ്ങാ​ട്: വി​ല​ങ്ങാ​ട് പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന ഏ​ഴ് ഭ​വ​ന​ങ്ങ​ളി​ല്‍ നാ​ലെ​ണ്ണ​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കു​ള​ത്തു​വ​ള്ളി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി.

ഇ​തി​നു​മു​മ്പ് ര​ണ്ട് വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ല്‍ ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യി​രു​ന്നു. ശേ​ഷി​ക്കു​ന്ന ഒ​രു വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ അ​ടു​ത്ത ആ​ഴ്ച ന​ട​ക്കും. വി​ല​ങ്ങാ​ട്, ക​ണ്ണൂ​ര്‍, ച​ക്കി​ട്ട​പ്പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഭ​വ​ന നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഫാ. ​വി​ല്‍​സ​ണ്‍ മു​ട്ട​ത്തു​കു​ന്നേ​ല്‍, ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ല്‍, ഫാ. ​സാ​യി പാ​റ​ന്‍​കു​ള​ങ്ങ​ര, സി​ദ്ധാ​ര്‍​ഥ് എ​സ്. നാ​ഥ്, ആ​ല്‍​ബി​ന്‍ സ​ക്ക​റി​യാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.