പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കുറ്റ്യാടിയിൽ ആദ്യ അറസ്റ്റ്
1591282
Saturday, September 13, 2025 5:20 AM IST
കുറ്റ്യാടി: മയക്കുമരുന്ന് കേസിൽപെട്ട പ്രതിയെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.
വടയം ഇടത്തിൽപൊയിൽ ഫാസിലിനെയാണ് കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടർകൈലാസനാഥ് അറസ്റ്റ് ചെയ്തത്.
ഫാസിലിനെ തിരുവനന്തപുരത്തെ ജയിലിൽ പാർപ്പക്കും. പിറ്റ് എൻഡിപിഎസ് നിയമം ഉപയോഗിച്ചുകൊണ്ടുള്ള റൂറൽ ജില്ലയിലെ ആദ്യ അറസ്റ്റാണ് ഇന്നലെ കുറ്റ്യാടിയിൽ നടന്നത്.