കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടയാളുടെ വീട് മന്ത്രി സന്ദർശിച്ചു
1591279
Saturday, September 13, 2025 5:16 AM IST
തിരുവമ്പാടി: മടൂരിൽ കാട്ടുപന്നിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ഓടത്തെരുവ് കോയസന്റെ മകൻ ജബ്ബാറിന്റെ വീട് മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു.
കൂടത്തായി മണിമുണ്ടയിലെ വീട്ടിലെത്തിയാണ് മന്ത്രി വീട്ടുകാരെ ആശ്വസിപ്പിച്ചത്. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ സഹായത്തിന്റെ ആദ്യ ഗഡു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇവർ കുടുംബാംഗങ്ങളെ ഏൽപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11 ഓടെയാണ് ഓമശേരി മുടൂരിൽ വച്ച് ജബ്ബാർ അപകടത്തിൽപ്പെട്ടത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ജബ്ബാറിന്റെ മുന്നിലേക്ക് കാട്ടുപന്നി ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജബ്ബാർ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.