വ​ട​ക​ര: അ​ഴി​യൂ​ര്‍ കോ​റോ​ത്ത് റോ​ഡി​ല്‍ യു​വാ​വി​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. കോ​റോ​ത്ത് റോ​ഡ് ആ​ശാ​രി​ത്താ​ഴ​ക്കു​നി അ​ന്‍​ജി​ത്തി​നെ​യാ​ണ് (25) ചേ​മ്പാ​ല എ​സ്‌​ഐ ബി. ​മ​ഹേ​ന്ദ്ര​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് സം​ഭ​വം. മാ​ഹി​യി​ല്‍ പോ​യി മ​ദ്യ​പി​ക്കു​ന്ന​തി​നാ​യി ബൈ​ക്ക് കൊ​ടു​ക്കാ​തി​രു​ന്ന പ​രാ​തി​ക്കാ​ര​നെ ഇ​രു​മ്പു ക​ട്ട​യും ഇ​രു​മ്പു പൈ​പ്പും അ​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പ്ര​തി​ക​ളാ​യ അ​ന്‍​ജി​ത്തും മു​ഹ​മ്മ​ദ് അ​ലി റി​ഹാ​നും വ​ഴി​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്ക് പ​റ്റി​യ പ​രാ​തി​ക്കാ​ര​ന്‍ ക​ണ്ണൂ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. കാ​ലി​ലെ എ​ല്ല് പൊ​ട്ടി​യ​തി​നാ​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ചി​കി​ത്സ ചെ​യ്തു വ​രി​ക​യാ​ണ്.

സം​ഭ​വ ശേ​ഷം ആ​ന്ധ്ര​പ്ര​ദേ​ശി​ലേ​ക്ക് ക​ട​ന്ന പ്ര​തി​ക​ളി​ല്‍ അ​ന്‍​ജി​ത്ത് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​താ​യി ര​ഹ​സ്യ വി​വ​രം കി​ട്ടി​യ ചോ​മ്പാ​ല പോ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ എ​സ്.​ആ​ര്‍. സേ​തു​നാ​ഥി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പോ​ലീ​സ് സം​ഘം പു​ല​ര്‍​ച്ചെ വീ​ടു​വ​ള​ഞ്ഞ് പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ്ര​തി ഒ​ളി​വി​ലാ​ണ്.