മു​ക്കം: മു​ക്ക​ത്ത് ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​യെ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ആ​രി​ഫ​ലി (23) ആ​ണ് മ​രി​ച്ച​ത്.

മു​ക്കം ടൗ​ണി​ൽ തൃ​ക്കു​ട​മ​ണ്ണ റോ​ഡി​ൽ പോ​സ്റ്റോ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.​സ​ഹോ​ദ​ര​നൊ​പ്പം ഇ​വി​ടെ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു ആ​രി​ഫ​ലി.

രാ​വി​ലെ വ​യ​നാ​ട്ടി​ലേ​ക്ക് പോ​യ സ​ഹോ​ദ​ര​ൻ തി​രി​ച്ചു​വ​ന്ന​പ്പോ​ൾ മു​റി അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ കെ​ട്ടി​ട ഉ​ട​മ​യേ​യും മു​ക്കം പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മ​രി​ച്ച് കി​ട​ക്കു​ന്ന​തി​ന് സ​മീ​പം ക​ഴു​ത്ത് അ​റു​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചെ​തെ​ന്ന് ക​രു​തു​ന്ന ക​ത്തി​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​രി​ഫ​ലി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന ആ​ളാ​യി​രു​ന്നു​വെ​ന്ന് സ​ഹോ​ദ​ര​ൻ മു​ക്കം പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.