കേന്ദ്രത്തിൽ പ്രവാസി മന്ത്രാലയം രൂപീകരിക്കണമെന്ന്
1591535
Sunday, September 14, 2025 4:50 AM IST
കോഴിക്കോട് : പ്രവാസി സമൂഹത്തിന്റെ ക്ഷേമ ഐശ്വര്യം ഉറപ്പ് വരുത്തുന്നതിന് കേന്ദ്ര സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള പ്രവാസി മന്ത്രാലയം രൂപീകരിക്കണമെന്ന് പ്രവാസി കേരള കോൺഗ്രസ് (എം) റിട്ടേണിസ് സംസ്ഥാന പ്രസിഡന്റ് ജോസഫ് ദേവസ്യാ പൊന്മാങ്കൽ ആവശ്യപ്പെട്ടു .
പ്രവാസി കേരളാ കോൺഗ്രസ് (എം)ജില്ലാ കൺവെൻഷൻ കോഴിക്കോട് സിഎസ്ഐ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ലോക കേരള സഭ മാതൃകയിൽ ലോക ഭാരത സഭ സംഘടിക്കുവാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രഥിരാജ് നാറാത്ത് അദ്ധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് വഞ്ചിപ്പാലം എന്നിവർ പ്രസംഗിച്ചു.പുതിയ ജില്ലാ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.