എംഡിഎംഎ വേട്ട; ബംഗളൂരുവിലെ കഫെ ജീവനക്കാരന് പിടിയില്‍
1591533
Sunday, September 14, 2025 4:50 AM IST
താമരശേരി: ബംഗളൂരുവില്‍നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന 81 ഗ്രാം എം ഡിഎംഎ യുമായി യുവാവിനെ പിടികൂടി. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് ഇന്നലെ ഉച്ചയ്ക്ക് താമരശേരി ചുങ്കത്തിനടുത്തുവെച്ച് പോലീസ് പിടികൂടിയത്.
കെഎൽ 20 പി 9658 നമ്പർ സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎം എ. ബംഗളൂരുവില്‍നിന്നും സ്കൂട്ടറിൽ നേരിട്ട് വരുന്ന വഴിയാണ് ഇയാൾ പിടിയിലായത്. മൊത്ത കച്ചവടക്കാരിൽ നിന്നും വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപന നടത്തുകയാണ് ഇയാൾ. ഒരു വർഷമായി ബംഗളൂരുവില്‍ കഫെ ഷോപ്പിൽ ജീവനക്കാരനാണ്.
പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം രൂപയോളം വരും. നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ ,താമരശേരി ഡിവൈഎസ്പി കെ. സുഷീർ എന്നിവരുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്ഐ .രാജീവ്ബാബു ,
താമരശേരി എസ്ഐ മാരായ വി.കെ. റസാക്ക്, എം.അബ്ദു, സ്പെഷ്യൽ സ്ക്വാഡ് എഎസ്ഐ മാരായ വി.വി. ഷാജി, വി.സി.ബിനീഷ്, എസ്പി മാരായ എൻ.എം. ജയരാജൻ, പി.പി ജിനീഷ്, ഇ.കെ. അഖിലേഷ്, പി.കെ.ലിനീഷ്, കെ.രമ്യ, ടി.പി.പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.