കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ് പരിശീലനം നൽകി
1591790
Monday, September 15, 2025 5:18 AM IST
പേരാമ്പ്ര: ജില്ലാ കുടുംബശ്രീ മിഷന്റെയും ചെറുവണ്ണൂർ പഞ്ചായത്ത് സിഡിഎസ് ജെൻഡർ റിസോഴ്സ് സെന്ററിന്റെയും നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ് പരിശീലനം നൽകി.
സിഡിഎസ് ചെയർപേഴ്സൺ ടി.കെ. രാധയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണ ക്ലാസും ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് തീ കെടുത്തുന്നതിനുള്ള പരിശീലനവും നൽകി.
ഗ്യാസ് ലീക്ക് അപകടങ്ങൾക്കുള്ള മുൻ കരുതലുകളും പ്രതിരോധ മാർഗങ്ങളും പ്രായോഗികമായി വിശദമാക്കി. ഇലക്ട്രിക് ഷോട്ട് സർക്യൂട്ട് അപകടങ്ങളെക്കുറിച്ചും മുൻകരുതലുകളും വിശദീകരിച്ചു. ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എമർജൻസി മെഡിസിൻ വിഭാഗം ട്രെയിനിംഗ് കോഡിനേറ്റർ ബിജു പ്രഥമ ശുശ്രൂഷ ക്ലാസ് എടുത്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുഷ, സിഡിഎസ് സാമൂഹ്യ ഉപസമിതി കൺവീനർ റീജ, ആറാം വാർഡ് സിഡിഎസ് മെമ്പർ ഷൈനി എന്നിവർ പ്രസംഗിച്ചു.