ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
1591785
Monday, September 15, 2025 5:15 AM IST
കോഴിക്കോട്: കോഴിക്കോട് ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇരുപതാമത് കേരള സംസ്ഥാന അണ്ടർ 17 ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് സി. കെ സാജിദത്ത് അധ്യക്ഷത വഹിച്ചു.
അഡ്വ. പി.ടി.എ. റഹീം എംഎൽഎ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.എ. ജബാർ, റസീന പൂക്കോട്ട്, പി.പി നസ്റി, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സി. പോക്കർ,
ഷാജി ചെറിയാൻ, എം. മുഹമ്മദ് അലി, പി.പി. മുഹമ്മദ് ഇസ്മായിൽ, സിദ്ധീഖ് മലബാരി, ബി.സി. മോയിൻ, വി.കെ. തങ്കച്ചൻ, സി.ടി. ഭരതൻ എന്നിവർ പ്രസംഗിച്ചു.