വിലങ്ങാട് പാലത്തിന്റെ അപ്രോച്ച് റോഡിൽ മണ്ണിടിഞ്ഞ് കാർ താഴ്ന്നു
1591782
Monday, September 15, 2025 5:14 AM IST
വിലങ്ങാട്: ടൗൺ പാലത്തിന് സമീപം അപ്രോച്ച് റോഡിൽ മണ്ണ് ഇടിഞ്ഞ് കാർ താഴ്ന്നു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ്അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കാർ പാലത്തിലേക്ക് കയറുന്നതിനിടെ മുൻഭാഗം റോഡരിക് ഇടിഞ്ഞ് താഴുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. ഉരുൾ പൊട്ടലിൽ മല വെള്ളം ഇരച്ച് കയറി റോഡ് ഒലിച്ച് പോയിരുന്നു.
ഇതേ തുടർന്ന് നാട്ടുകാർ പുഴയിൽ നിന്ന് കല്ലും മണ്ണും ജെസിബി ഉപയോഗിച്ച് അറ്റകുറ്റ പ്രവൃത്തി നടത്തിയിരുന്നു. ഈ ഭാഗത്ത് കൂടെ അപകടകരമാം വിധമാണ് വാഹനങ്ങൾ കടന്ന് പോവുന്നത്.