എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
1591783
Monday, September 15, 2025 5:14 AM IST
കുന്നമംഗലം: ഓക്സിലിയം നവജ്യോതി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജരും സുപ്പീരിയറുമായ ലിസി ജോസ് അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ എം.കെ. ഫൈസൽ, കുന്നമംഗലം ക്ലസ്റ്റർ കോർഡിനേറ്റർ പി.കെ സുധാകരൻ, സ്കൂൾ പ്രിൻസിപ്പൽ ജെ. വിൻസി, നരിക്കുനി ജിഎച്ച്എസ്എസ് അധ്യാപകൻ റെജി വർഗീസ്, ഓക്സിലിയം നവജ്യോതി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.