കരോക്കെ ഗാനാലാപന മത്സരം ഉദ്ഘാടനം ചെയ്തു
1591787
Monday, September 15, 2025 5:15 AM IST
കോഴിക്കോട്: ഗ്രന്ഥശാലാ ദിനത്തില്‍ ദര്‍ശനം സാംസ്കാരിക വേദിയുടെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി കരോക്കെ ഗാനാലാപന മത്സരം നടത്തി. സാഹിത്യകാരന് സുഭാഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എം.ടി. ശിവരാജന്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ. ശാലിനി, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന്മാരായ എം.എ. ജോണ്സണ്, കെ. കുഞ്ഞാലി സഹീര്‍, സാഹിത്യകാരി സല്‍മി സത്യാര്‍ത്ഥി എന്നിവര്‍ പങ്കെടുത്തു.
മത്സര വിജയികള്‍ക്ക് 19ന് സമ്മാനങ്ങള്‍ നല്‍കും. അന്നേദിവസം വി.കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണവും ഉണ്ടാകും. 20 ന് നടക്കുന്ന മെഗാ പരിപാടിയില്‍ പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും മറ്റു കലാരൂപങ്ങളും ഉണ്ടായിരിക്കുമെന്ന് ദര്‍ശനം പ്രസിഡന്റ് പി. സിദ്ധാര്ത്ഥന് അറിയിച്ചു.