പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് നടത്തി
1591781
Monday, September 15, 2025 5:14 AM IST
മുക്കം: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഡോൺ ബോസ്കോ കോളജിൽ വിദ്യാർഥികൾക്ക് വേണ്ടി ബോസ്കോ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് നടത്തി. മൂന്നു ദിവസമായി നടന്ന മത്സരത്തിൽ ആറ് ടീമുകളാണ് പങ്കെടുത്തത്.
മത്സരത്തിൽ ലിവർപൂൾ, സാന്റോസ് എന്നീ ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി, വിജയികൾക്കുള്ള ട്രോഫികൾ കോളജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ, പ്രിൻസിപ്പൽ ഡോ. ഫാ. ജോബി എം. ഏബ്രഹാം എന്നിവർ വിതരണം ചെയ്തു.
മികച്ച കളിക്കാരൻ, മികച്ച പ്രതിരോധക്കാരൻ, മികച്ച ഗോളി, ടോപ് സ്കോറർ എന്നീ വിഭാഗങ്ങളിൽ ടി.പി. മനാഫ്, സൽമാൻ, ഷബീൽ, ആര്യൻ റൂബൻ എന്നിവർ ട്രോഫികൾ കരസ്ഥമാക്കി.
ലീഗ് മത്സരങ്ങൾക്ക് സ്പോർട്സ് കോഡിനേറ്റർ സന്തോഷ് മരുതോലിൽ വിദ്യാർഥി കോഡിനേറ്റേഴ്സായ ഉമ്മർ മുക്തർ, അഹമ്മദ് സമീർ, അഭിനാഥ് എന്നിവർ നേതൃത്വം നൽകി.