നവരാത്രി സര്‍ഗോത്സവം 20ന്
1592088
Tuesday, September 16, 2025 7:31 AM IST
കോഴിക്കോട്: കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവം 20ന് വൈകിട്ട് 5.30ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യ അര്ച്ചകന് സുബ്രഹ്മണ്യ അഡിഗകളുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന മഹാ സാരസ്വത പൂജയോടെ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
22 ന് വൈകിട്ട് 5.30ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന് ഔസേപ്പച്ചന്, ചലച്ചിത്രനടി വിധു ബാല, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജൂനാ അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, പി.ടി.ഉഷ എം.പി, സി.സദാനന്ദന് എം.പി, ആചാര്യശ്രീ എം.ആര്.രാജേഷ്, ശ്രേഷ്ഠാചാര സഭ ആചാര്യന് എം.ടി. വിശ്വനാഥന്, സ്വാമി നന്ദാത്മജാനന്ദ, മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള, നടി അഖില ശശിധരന്, സ്വാമി നരസിംഹാനന്ദ, ഡോ.മുരളീ വല്ലഭന് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രമുഖ കലാകാരന്മാരായ ഏലൂര്‍ ബിജു, ഡോ.ആര്‍എല്‍വി രാമകൃഷ്ണന്, ഗായത്രി മധുസൂദനന്, മനു രാജ് തിരുവനന്തപുരം, പട്ടാഭിരാമ പണ്ഡിറ്റ്, ഡോ.പ്രശാന്ത് വര്‍മ്മ, ഭരദ്വാജ് സുബ്രഹ്മണ്യം, കെ.വി.എസ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
ഈ വര്‍ഷത്തെ നവരാത്രി സര്‍ഗ പ്രതിഭാ പുരസ്ക്കാരം 29 വൈകിട്ട് 5.30ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പിന്നണി ഗായകന് മധു ബാലകൃഷ്ണന് സമ്മാനിക്കും.