സ്വകാര്യബസിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
1591873
Monday, September 15, 2025 10:09 PM IST
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ സ്വകാര്യബസിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കായലം സ്വദേശി സലിം ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമായിരുന്നു അപകടം.
മാവൂരില്‍ നിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്ന ബസാണ് ഇടിച്ചത്. അമിതവേഗത്തിലായിരുന്നു ബസ്. മുന്നിലെ ബസിനെ മറികടക്കാന്‍ ശ്രമിക്കവെ എതിര്ശദിശയില് നിന്ന് മറ്റൊരു വാഹനം വന്നപ്പോള്‍ ബസ് റോഡരികിലേക്ക് ചേര്ത്തപ്പോഴണ് ബൈക്കില്‍ ഇടിച്ചത്. സലിം ബസിന് അടിയില്‍പെടുകയും ചക്രം കയറി തല്‍ക്ഷണം മരിക്കുകയുമായിരുന്നു.