കോ​ഴി​ക്കോ​ട്: ലോ​ക പ്ര​ഥ​മ​ശു​ശ്രൂ​ഷാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബേ​ബി മെ​മ്മോ​റി​യ​ല്‍ ഹോ​സ്പി​റ്റ​ലി​ന്‍റെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ പ​ദ്ധ​തി​യാ​യ ലൈ​ഫ് ലൈ​ന​ര്‍ കു​ട്ടി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച "ക​ളേ​ഴ്സ് ഓ​ഫ് കെ​യ​ര്‍' ചി​ത്ര​ര​ച​നാ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ശ​രി​യാ​യ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യു​ടെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​ണ്ണൂ​ര്‍, വ​ട​ക​ര, പ​യ്യ​ന്നൂ​ര്‍, കോ​ഴി​ക്കോ​ട്, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് മാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ചി​ത്ര​കാ​ര​ന്‍ നി​ഷാ​ദ് വി. ​അ​ബൂ​ബ​ക്ക​ര്‍ ത​ത്സ​മ​യം ചി​ത്രം വ​ര​ച്ചു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ശാ​സ്ത്രീ​യ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കു​വാ​ന്‍ പ്രാ​പ്ത​രാ​യ പൗ​ര​ന്മാ​രു​ടെ ശൃം​ഖ​ല സം​സ്ഥാ​ന​ത്തു​ട​നീ​ളം വാ​ര്‍​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബേ​ബി മെ​മ്മോ​റി​യ​ല്‍ ഹോ​സ്പി​റ്റ​ല്‍ ആ​രം​ഭി​ച്ച സിഎ​സ്ആ​ര്‍ സം​രം​ഭ​മാ​ണ് ലൈ​ഫ് ലൈ​ന​ര്‍.