കോ​ഴി​ക്കോ​ട്: ആ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ പോ​ക്സോ കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റം തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി​യാ​യ പാ​ല​ക്കാ​ട്ട് വീ​ട്ടി​ല്‍ സൈ​നു​ദ്ദീ​നെ(42)​യാ​ണ് കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി കാ​റി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ലോ​ഡ്ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ വ​ച്ചാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. കു​ട്ടി പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.