കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്നും 52 ഓ​ണം ബം​പ​ര്‍ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. കൊ​യി​ലാ​ണ്ടി ബ​സ്സ്റ്റാ​ന്‍​ഡി​ലെ വി.​കെ.​ലോ​ട്ട​റി സ്റ്റാ​ളി​ല്‍ നി​ന്നാ​ണ് ടി​ക്ക​റ്റു​ക​ള്‍ മോ​ഷ​ണം പോ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ലോ​ട്ട​റി സ്റ്റാ​ളി​ലെ ജീ​വ​ന​ക്കാ​ര​ന്‍ മു​സ്ത​ഫ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ര​ണ്ടാ​ഴ്ച​മു​ന്‍​പ് 22 ലോ​ട്ട​റി​ക​ളും ര​ണ്ട് ദി​വ​സം മു​ന്‍​പും മൂ​ന്ന് ടി​ക്ക​റ്റു​ക​ളും ക​ള​വു​പോ​യ​താ​യി മു​സ്ത​ഫ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.