ടാലന്‍ഷിയ 2.0 മെഗാ ക്വിസ് മത്സരം ഇന്നും നാളെയും
1592098
Tuesday, September 16, 2025 7:32 AM IST
താമരശേരി: താമരശേരി കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി വിദ്യാര്‍ഥികള്‍ക്കായി നടത്തി വരുന്ന ടാലന്‍ഷിയ 2.0 മെഗാ ക്വസ് മത്സരം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 9.30ന് തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ മത്സരം ആരംഭിക്കുമെന്ന് കോര്‍പറേറ്റ് മാനേജര്‍ ഫാ.ജോസഫ് വര്‍ഗീസ് അറിയിച്ചു.
കോളജ് മാനേജര്‍ ഫാ.സ്കറിയ മങ്കരയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടി കോളജ് പ്രിന്‍സിപ്പല്‍ ഷൈജു ഏലിയാസ് ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന സമാപന സമ്മേളനം താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും.
കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര അക്കാദമി റീജണല്‍ കോ ഓര്‍ഡിനേറ്റര്‍ നവീന വിജയന് പ്രസംഗിക്കും. അല്‍ഫോന്‍സ കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. മനോജ് കൊല്ലംപറമ്പില്‍, അധ്യാപകരായ വിപിന്‍ എം. സെബാസ്റ്റ്യന്‍, റോഷിന് മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.