തലയടിച്ചു പൊട്ടിക്കും; പോലീസിനെതിരേ ഭീഷണിയുമായി കെഎസ്യു നേതാവ്
1592195
Wednesday, September 17, 2025 4:51 AM IST
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥര്‍ക്കതിരേ ഭീഷണി പ്രസംഗവുമായി കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്. സമരങ്ങളെ തടഞ്ഞാല്‍ പോലീസിന്റെ തലയടിച്ചുപൊട്ടിക്കുമെന്നായിരുന്നു സൂരജിന്റെ പ്രസംഗം. പോലീസ് അതിക്രമങ്ങള്‍ക്കെതിരേ ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരത്തിന്റെ വേദിയിലായിരുന്നു സൂരജിന്റെ വിവാദ പ്രസംഗം.
കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായ കോഴിക്കോട് ടൗണ്‍ മുന്‍ എസിപി ബിജുരാജിന്റെയും കസബ മുന്‍ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് പ്രസംഗത്തിലെ സൂചന. കെഎസ്യു വിന്റെ സമരങ്ങളെ ഇനി തടയാന്‍ വന്നാല്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ യൂത്ത്കോണ്‍ഗ്രസ്, കെഎസ്യു നേതാക്കള്‍ തയാറാകുമെന്നതില്‍ സംശയം വേണ്ടെന്നും സൂരജ് പറഞ്ഞു.