വിശ്വകര്‍മ ജയന്തി ആചരണം 17ന്
1592198
Wednesday, September 17, 2025 4:51 AM IST
കോഴിക്കോട്: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് വിശ്വകര്‍മ ജയന്തി സാമൂഹ്യ സേവന പദ്ധതികളിലൂടെ ആചരിക്കുന്നു. ഇതിന്റെ ഭാഗമായി രക്തദാനം, ആയിരം കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി കാതുകുത്തി സ്വര്‍ണകമ്മല്‍ നല്കല്, പഴയകാല സ്വര്‍ണതൊഴിലാളികളെ ആദരിക്കല്‍ എന്നിവ യൂണിറ്റുകളില്‍ സംഘടിപ്പിക്കും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 17ന് ചാലപ്പുറം ബുള്ളിയന്‍ ആര്‍ക്കേഡില്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നിര്‍വഹിക്കുമെന്ന് ഫൈസല്‍ അമീന്, പി. സുനില്‍കുമാര്‍, നാസര്‍ സലീന, സുധീര്‍ കളരിക്കല്‍, വി.അബ്ദുല്ല എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.