മൈജി ഫ്യൂച്ചര്‍ എപിക് ഷോറൂം തൊണ്ടയാട് 20ന് പ്രവര്‍ത്തനം തുടങ്ങും
1592604
Thursday, September 18, 2025 5:19 AM IST
കോഴിക്കോട്: കോഴിക്കോടിന് ഏറ്റവും വലിയ ശേഖരവും ലൈവ് എക്സ്പീരിയന്‍സും ഒരുക്കി കേരളത്തിലെ ഏറ്റവും വലിയ എപിക് ഫ്യൂച്ചര്‍ ഷോറൂമുമായി മൈജി. 20ന് കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും ചേര്‍ന്ന് കോഴിക്കോട് തൊണ്ടയാട്ടെ എപിക് ഷോറൂം ഉദ്ഘാടനം ചെയ്യും.
സാധാരണ രീതിയില്‍ നിന്നു വ്യത്യസ്തമായി ഷോറൂമില്‍ ഓരോ ഉത്പന്നവും എക്സ്പീരിയന്‍സ് ചെയ്ത് ഷോപിംഗ് നടത്താന്‍ കഴിയുന്ന സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പുതിയ ടെക്നോളജിയിലുള്ള പുതിയ ഉത്പന്നങ്ങള്‍ കുറഞ്ഞവിലയില്‍ ലഭ്യമാക്കുക എന്നതിനൊപ്പം പ്രീമിയം സര്‍വീസും വേള്‍ഡ് ക്ലാസ് ആമ്പിയന്‍സുമാണ് മൈജി ഫ്യൂച്ചര്‍ എപിക് ഷോറൂം നല്‍കുന്നതെന്നും ഭാവിയില്‍ മറ്റു ജില്ലകളിലേക്കും എപിക് ഷോറൂമുകള്‍ ആരംഭിക്കുമെന്നും മൈജി ചെയര്മാന് എ.കെ. ഷാജി പറഞ്ഞു.
മോഡുലാര്‍ കിച്ചന് ലൈവ് എക്സ്പീരിയന്‍സും ഇവിടെ ഒരുക്കിയിട്ടുണ്ട്. 45000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 12000 ചതുരശ്ര അടി പാര്‍ക്കിംഗ് സൗകര്യം ഉണ്ട്. വൈകാതെ തന്നെ കൊച്ചിയിലും തിരുവനന്തപുരത്തും എപിക് ഷോറൂമിന് തുടക്കം കുറിക്കുമെന്നും എ.കെ. ഷാജി പറഞ്ഞു.