കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി-​കോ​ഴി​ക്കോ​ട് റോ​ഡ​രി​കി​ല്‍ ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ജി​ല്ലാ ക​ള​ക്ട​റി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​രി​ക്കാം​കു​ളം മു​ത​ല്‍ ബാ​ലു​ശേ​രി​മു​ക്ക് വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ളാ​ണ് ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​ത്.

മ​ഴ​ക്കാ​ല​ത്ത് മ​ര​ങ്ങ​ള്‍ വീ​ഴു​മ്പോ​ള്‍ മാ​ത്ര​മാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് എ​ന്നാ​ണ് ആ​ക്ഷേ​പം. എ​ര​ക്കു​ള​ത്തി​ന് സ​മീ​പം ക​ഴി​ഞ്ഞ മാ​സം തെ​ങ്ങ് ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് വീ​ണു. ക​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന് മു​ന്നി​ലു​ള്ള ത​ണ​ല്‍​മ​ര​വും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു.

15 ദി​വ​സ​ത്തി​ന​കം ജി​ല്ലാ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. ഒ​ക്ടോ​ബ​ര്‍ 28 ന് ​കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ കേ​സ് പ​രി​ഗ​ണി​ക്കും.