ജ്വല്ലറിയില്‍ നിന്നു മുക്കുത്തി മോഷ്ടിച്ച യുവതി അറസ്റ്റില്‍
1592621
Thursday, September 18, 2025 5:41 AM IST
കോഴിക്കോട്: ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണ മൂക്കുത്തി മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് തലക്കളത്തൂര്‍ പാലോറമല സ്വദേശിനി ശിവപാര്‍വ്വം വീട്ടില്‍ മാളവിക (24 )യെയാണ് നടക്കാവ് പോലീസ് പിടികൂടിയത്.
ഈ മാസം 13ന് അരയിടത്ത് പാലത്തുള്ള തനിഷ്ക് ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി ജ്വല്ലറി സെയില്മാന്മാരുടെ കണ്ണ് വെട്ടിച്ച് സ്വര്‍ണ്ണ മൂക്കുത്തി മോഷ്ടിക്കുകയായിരുന്നു. ജ്വല്ലറിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.