ജനകീയ ജാഥയ്ക്ക് സ്വീകരണം നല്കി
1592603
Thursday, September 18, 2025 5:19 AM IST
കോഴിക്കോട്: വയനാട് ചുരം ബദല്‍ റോഡ് യഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ചുരം ബദല്‍ റോഡ് ആക്്ഷന്‍ കമ്മിറ്റിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും നടത്തിയ ജാഥ എല്‍ഐസി കോര്‍ണറില്‍ സമാപിച്ചു. സമാപന യോഗം താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
ജാഥ ക്യാപ്റ്റന്മാരായ ടി.ആര്. ഓമനക്കുട്ടന്, എം. ബാബുമോന്, അമീര്‍ മുഹമ്മദ് ഷാജി, വി.കെ. ഹുസൈന് കുട്ടി, ഫൈസല്‍ വയനാട്, ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗ് നേതാവ് ടി.ടി. ഇസ്മയില്‍, പുതുപ്പാടി മുന്‍ പഞ്ചായത്ത് പ്രഡിഡന്റ് ഗിരീഷ് ജോണ്‍, ബിജെപി ജില്ലാ സെക്രട്ടറി എം. സുരേഷ്, കെ.സി. അബു, മുസ്തഫ പാലാഴി,
വയനാട് ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി വി. സുനില്‍ കുമാര്‍ , സലീം രാമനാട്ടുകര, ഷംസു എല്ലേറ്റിൽ, പി.ടി.എ. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് കാപ്പാട് അധ്യക്ഷത വഹിച്ചു.