സംസ്ഥാനത്തെ ചെറുകിട റൈസ് ഫ്ളോര്‍ മില്ലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
1592608
Thursday, September 18, 2025 5:19 AM IST
കോഴിക്കോട്: സംസ്ഥാനത്തെ ചെറുകിട റൈസ് ഫ്ളോര്‍ ആന്‍ഡ് ഓയില്‍ മില്ലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായി. നിലനില്പിനുള്ള പോരാട്ടത്തിലാണ് മിക്ക മില്ലുകളുമെന്ന് സംസ്ഥാന ചെറുകിട റൈസ് ഫ്ളോര്‍ ആന്‍ഡ് ഓയില്‍ മില്ലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസേമ്മളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന തൊഴില്‍ േമഖലയാണിത്. സംസ്ഥാനത്ത് 45000 ചെറുകിട മില്ലുകളുണ്ട്. ഓരോ ഗ്രാമപഞ്ചായത്തിലും അമ്പതുവരെ മില്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 70 ശതമാനം മില്ലുകളും വനിതകളാണ് നടത്തുന്നത്. കെട്ടുതാലിയും കിടപ്പാടവുമെല്ലാം പണയം വച്ചാണ് മിക്കവരും മില്ലുകള്‍ തുടങ്ങിയിട്ടുള്ളത്.
സര്‍ക്കാറില്‍ നിന്ന് ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കു ലഭിക്കേണ്ട ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ പീഡിത യൂണിറ്റായി മില്ലുകള്‍ ദിനേന മാറിക്കൊണ്ടിരിക്കുകയാണ്.
റേഷന്‍ വിതരണ പ്രശ്നം, വൈദ്യുത ചാര്‍ജ്, പിഎഫ്എ ലൈസന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്ന് നേരിടുന്ന ദുരനുഭവങ്ങള്‍ മൂലം മില്ലുകള്‍ നടത്താനാവാതെ പൂട്ടുകയാണ്. ലൈസന്‍സ് പുതുക്കുന്നതിനു വലിയ ബുദ്ധിമുട്ടാണുള്ളത്. ഇപ്പോള്‍ മില്ലുകളില്‍ ഡസ്റ്റ്ബിന്‍ വയ്ക്കണമെന്നാണ് നിര്‍ദേശം.
ഹരിതകര്‍മ സേനയ്ക്ക് തുക നല്‍കുകയും അതിന്റെ റസീറ്റ് സൂക്ഷിക്കുകയും േവണം. മില്ലുകളില്‍ പ്ളാസ്റ്റിക് േവസ്റ്റ് ഇല്ലെങ്കിലും മാലിന്യ സംസ്കരണത്തിനു വിഹിതം നല്‍കാനാണ് ഉത്തരവ്.
മില്ലുടമകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു അസോസിയേഷന് കണ്വന്ഷന് 21ന് ബീച്ച് േറാഡിലെ ഗുജറാത്തി ഹാളില്‍ നടക്കും. 1200 പേര് സംബന്ധിക്കും. രാവിലെ ഒമ്പതിനു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് എന്‍.കെ ഹരീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
എം.കെ രാഘവന് എംപി, അഹമ്മദ് ദേവര്േകാവില് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സംസ്ഥാന പ്രസിഡന്റ് എന്‍.കെ ഹരീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് സെയ്തുട്ടിഹാജി ഒളവണ്ണ, മൊയ്തീന്‍ഹാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.